Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Poopara

Idukki

പൂ​പ്പാ​റ​യി​ൽ പ​ട്ടാ​പ്പ​ക​ൽ ക​വ​ർ​ച്ച

രാ​ജാ​ക്കാ​ട്: പൂ​പ്പാ​റ​യി​ൽ വീ​ട്ടി​നു​ള്ളി​ൽ പ​ട്ടാ​പ്പ​ക​ൽ ക​വ​ർ​ച്ച. വീ​ട്ട​മ്മ കു​ളി​ക്കാ​ൻ ക​യ​റി​യ ത​ക്കം നോ​ക്കി വീ​ടി​നു​ള്ളി​ൽ ക​ട​ന്ന മോ​ഷ്‌​ടാ​വ് 10 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ഒ​രു ല​ക്ഷം രൂ​പ​യും ക​വ​ർ​ന്നു. പൂ​പ്പാ​റ തോ​മ്പ്ര​ക്കു​ടി ജോ​ഷി​യു​ടെ വീ​ട്ടി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. കു​ളി ക​ഴി​ഞ്ഞ് ഇ​റ​ങ്ങി​വ​ന്ന വീ​ട്ട​മ്മ​യു​ടെ മു​ന്നി​ലൂ​ടെ മോ​ഷ്‌​ടാ​വ് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്നി​നാ​ണ് സം​ഭ​വം. ജോ​ഷി​യും മ​റ്റു കു​ടും​ബാം​ഗ​ങ്ങ​ളും കൃ​ഷി​യി​ട​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ സ​മ​യ​ത്താ​യി​രു​ന്നു ക​വ​ർ​ച്ച. ഈ ​സ​മ​യം ജോ​ഷി​യു​ടെ ഭാ​ര്യ സി​നി മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. കു​ടും​ബ​ശ്രീ സം​ഘ​ത്തി​ൽ​നി​ന്നു വാ​യ്പ​യെ​ടു​ത്ത ഒ​രു ല​ക്ഷം രൂ​പ​യും 10 പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​ണ് ക​വ​ർ​ന്ന​ത്. വീ​ട്ടു​കാ​രു​ടെ നീ​ക്ക​ങ്ങ​ളും സ​മ​യ​വും കൃ​ത്യ​മാ​യി മ​ന​സി​ലാ​ക്കി ന​ട​പ്പാ​ക്കി​യ ആ​സൂ​ത്രി​ത മോ​ഷ​ണ​മാ​ണി​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.​പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up